11/10/2024
GST നിയമത്തിലെ പുതിയ മാറ്റം.(01.10.2024 മുതൽ)
വാടകക്ക് (Rent) മുകളിൽ GST RCM.
Taxmate Business Solutions
Cherupuzha
2024 ഒക്ടോബർ 10 മുതൽ, രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ/സ്ഥാപനത്തിൽ നിന്നും വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടം/ഭൂമി എന്നിവ വാടകയ്ക്കെടുത്തതിൻ്റെ ഭാഗമായി വാടക (Rent) നൽകുമ്പോൾ, വാടക നൽകുന്നത് രജിസ്ട്രേഷനുള്ള വ്യക്തിയോ/ സ്ഥാപനമോ ആണെങ്കിൽ വാടകയുടെ മേൽ 18% നികുതി ഡിക്ലയർ ചെയ്ത്, വകുപ്പ് 31 (3)(f) പ്രകാരം Self Invoice തയ്യാറാക്കുകയും, റിവേഴ്സ് ചാർജ് സമ്പ്രദായം (RCM) പ്രകാരം GSTR-3B റിട്ടേൺ മുഖേന പ്രസ്തുത നികുതി അടയ്ക്കുകയും വേണം.
ഇതിന് പുറമേ, Related Person ൽ നിന്നും Consent , സമ്മത പത്രം പ്രകാരം വാടകയില്ലാതെയാണ് വാണിജ്യാവശ്യത്തിനായുള്ള കെട്ടിടം/ഭൂമി ഉപയോഗിക്കുന്നതെങ്കിൽ പോലും, ജി.എസ്.ടി. നിയമത്തിലെ Schedule 1, ഖണ്ഡിക 2, വകുപ്പ് 15, ചട്ടം 28 പ്രകാരം വാടക തുക കണക്കാക്കുകയും, 18% നികുതി അടയ്ക്കുകയും ചെയ്യേണ്ടതാണ്.
ജി.എസ്.ടി. ബാധ്യത 2024 ഒക്ടോബർ 10 മുതൽ നിലവിൽ വരുന്നത് കൊണ്ട്, ഈ നികുതി ഒക്ടോബറിലെ റിട്ടേൺ നവംബറിൽ ഫയൽ ചെയ്യുമ്പോഴാണ് അടയ്ക്കേണ്ടത്. എന്നാൽ, ഒക്ടോബറിലെ മാസ വാടക നവംബർ മാസത്തിലാണ് നൽകുന്നതെങ്കിൽ, നവംബറിലെ റിട്ടേൺ ഡിസംബറിൽ ഫയൽ ചെയ്യുമ്പോഴാണ് നികുതി അടയ്ക്കേണ്ടത്.
മേൽപ്പറഞ്ഞ റിവേഴ്സ് ചാർജ്ജ് നികുതി ബാധ്യത കോമ്പോസിഷൻ സ്കീമിൽ ഉള്ള വ്യാപാരികൾക്കും ബാധകമാണ് . അവർക്ക് ബാധകമായ കൊമ്പൊസിഷൻ നിരക്കിന് പുറമെ , 18% നികുതി അവർ തന്നെ റിവേഴ്സ് ചാർജ് സമ്പ്രദായത്തിൽ ഫോറം GST CMP 08 - മുഖേനെ ഓരോ ത്രൈമാസത്തിലും അടയ്ക്കേണ്ടതാണ്.
എന്താണ് റിവേഴ്സ് ചാർജ് മെക്കാനിസം.(RCM )
Taxmate Business Solutions
Cherupuzha
നികുതി അടക്കേണ്ട ബാധ്യത വിതരണക്കാരന് പകരം ചരക്കുകളുടെയോ സേവനകളുടെയോ സ്വീകർത്താവിൽ നിക്ഷിപ്തമായിരിക്കുന്ന സംവിധാനം ആണ് റിവേഴ്സ് ചാർജ് മെക്കാനിസം.
സാധാരണ നികുതി സ്വീകരിക്കേണ്ടതും സർക്കാരിലേക്ക് അടക്കേണ്ടതും വിതരണക്കാരന്റെ ഉത്തരവാദിത്തം ആണ്. പക്ഷെ റിവേഴ്സ് ചാർജ് മെക്കാനിസത്തിൽ നികുതി അടക്കേണ്ട ബാധ്യത സ്വീകർത്താവിന് തന്നെ ആണ്.
ഇത് വ്യാപാരികളെ എങ്ങനെ ബാധിക്കും.
Taxmate Business Solutions
Cherupuzha
* വാടക കെട്ടിടങ്ങളിൽ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് മാത്രം ആണ് നിലവിലെ മാറ്റം ബാധകം ആകുക.
* കെട്ടിട ഉടമ GST രെജിസ്റ്റേഷൻ ഉള്ള വെക്തി ആണെങ്കിൽ നിലവിലെപോലെ വാടകക്ക് 18% GST നൽകുകയും അതാത് മാസങ്ങളിൽ തന്നെ ഇൻപുട്ട് ആയി ഉപയോഗിക്കുകയും ചെയ്യാം.
* കെട്ടിട ഉടമ GST രെജിസ്റ്റേഷൻ ഇല്ലാത്ത വ്യക്തിയും വ്യാപാരി GST രെജിസ്റ്റേഷൻ ഉള്ള വെക്തിയും ആണെങ്കിൽ ഒക്ടോബർ മാസം മുതൽ കൊടുക്കുന്ന വാടകയുടെ 18% നികുതി കണക്കാക്കി സർക്കാരിലേക്ക് അടക്കേണ്ടതാണ്.
ഇത് എല്ലാമാസവും തുടരുകയും വേണം.
നിലവിൽ Nill റിട്ടേൺ ഫയൽ ചെയ്യുന്നവർ
വില്പന ഒന്നും ഇല്ല എന്ന രീതിയിൽ ആണ് റിട്ടേൺ ഫയൽ ചെയ്യുന്നത് എങ്കിലും വാടക കെട്ടിടത്തിൽ ആണ് സ്ഥാപനം പ്രവർത്തിക്കുന്നത് എങ്കിൽ RCM ബാധകം ആകും.
അതായത് എല്ലാ മാസവും വാടകക്ക് ക്യാഷ് ആയി നികുതി അടക്കേണ്ടി വരും.
ഉദാ: വാടക പ്രതിമാസം 5,000 രൂപ ആണ് നൽകുന്നതെങ്കിൽ RCM ആയി 900 (5000*18%) രൂപ GST അടക്കണം.
Taxmate Business Solutions
Cherupuzha
☎️ 9656886815