Downups

Downups Our growth depends on our capability to face challenges.

കേരളത്തിലെ സർക്കാർ aided സ്കൂളുകളിൽ അധ്യാപകനിയമനത്തിന് 40-50 ലക്ഷം രൂപ മാനേജ്മെന്റ് ആവശ്യപ്പെടുന്നു എന്നത് വാസ്തവമാണോ? ഇ...
14/09/2024

കേരളത്തിലെ സർക്കാർ aided സ്കൂളുകളിൽ അധ്യാപകനിയമനത്തിന് 40-50 ലക്ഷം രൂപ മാനേജ്മെന്റ് ആവശ്യപ്പെടുന്നു എന്നത് വാസ്തവമാണോ? ഇത്രയും വലിയ തുക നൽകി ജോലി നേടിയാൽ ശമ്പളത്തിലൂടെ മുടക്കുമുതൽ എത്ര വർഷം കൊണ്ട് തിരിച്ചു കിട്ടും?

ഉത്തരം:
ഒരിക്കലും കിട്ടില്ല. കയ്യിൽ 50 ലക്ഷം നീക്കിയിരുപ്പില്ലാതെ ഇത് ആലോചിക്കാനാവില്ലല്ലോ. 50 ലക്ഷം രൂപ ഒരു ഫിക്സഡ് ഡിപ്പോസിറ്റോ പോസ്റ്റ് ഓഫീസിൽ ലഭിക്കുന്ന സേവിങ്സ് പദ്ധതികളിലോ നിക്ഷേപിച്ചാൽ ഏതാണ്ട് എട്ടു വര്ഷം കൊണ്ട് അത് ഒരു കോടി രൂപ ആകും. അതിൽ നിന്നും 50 ലക്ഷം എടുത്തു ബാക്കി നിക്ഷേപിച്ചാൽ വീണ്ടും എട്ടു വര്ഷം കഴിയുമ്പോൾ ഒരു കോടി രൂപ കിട്ടും. ചെറുപ്പത്തിൽ സർക്കാർ ജോലിക്കു കയറുന്ന ഒരാൾക്ക് 30 -32 വര്ഷം ആണ് ജോലി ചെയ്യാൻ കഴിയുക. ഈ കാലയളവിൽ ഓരോ എട്ടു വർഷവും 50 ലക്ഷം പിൻവലിച്ചാൽ ഒന്നര കോടി രൂപ കയ്യിലുണ്ടാകും. അവസാനവര്ഷത്തെ ബാക്കിയാകുന്ന ഒരു കോടി കൂടെ കൂട്ടിയാൽ ആകെ രണ്ടര കോടി രൂപ കിട്ടും എന്നർത്ഥം. ഇനി ഈ തുക പിൻവലിക്കാതെ തുടർച്ചയായി നിക്ഷേപിച്ചാൽ എന്ത് സംഭവിക്കും എന്ന് നോക്കാം. ആദ്യത്തെ എട്ടു വര്ഷം കൊണ്ട് അത് ഒരു കോടിയാകും, ആ ഒരു കോടി നിക്ഷേപിച്ചാൽ പതിനാറാമത്തെ വര്ഷം അത് രണ്ടു കോടിയാകും ഇരുപത്തിനാലാമത്തെ വര്ഷം അത് നാല് കോടിയും മുപ്പത്തിരണ്ടാമത്തെ വര്ഷം (റിട്ടയർ ചെയ്യുന്ന പ്രായം) അത് എട്ടു കോടിയും ആകും.

ഇനി ഈ കാലയളവിൽ എന്ത് ശമ്പളം കിട്ടും എന്ന് നോക്കാം. ലക്ഷങ്ങൾ ശമ്പളം എന്നതൊക്കെ വെറും കൊട്ട കണക്കാണ്. തുടക്കത്തിൽ ഏതാണ്ട് 60000 രൂപ കിട്ടും. ഒരു കൊല്ലം കൊണ്ട് 720000 രൂപ. അതായത് പ്രതിദിനം 2000 രൂപ. നല്ലൊരു തുക പ്രോവിഡന്റ് ഫണ്ടിലും മറ്റും നിക്ഷേപിച്ചില്ലെങ്കിൽ ഒരു മാസത്തെ ശമ്പളമെങ്കിലും ആദായ നികുതിയായി പോയി കിട്ടും.അതായത് പ്രതിമാസം 60000 രൂപ എന്നത് ഫലത്തിൽ പന്ത്രണ്ട് മാസം പണിയെടുത്തിട്ടു പതിനൊന്നു മാസത്തെ ശമ്പളം വാങ്ങുക എന്നാകും. അതായത് പ്രതിദിനം 1775 രൂപ. ഒരു വിദഗ്ധ തൊഴിലാളിയുമായി താരതമ്യപ്പെടുത്തിയാൽ അവരെക്കാൾ കൂടുതൽ നിങൾ വാങ്ങുന്നത് 775 രൂപ മാത്രം. ശമ്പളം കൂടുന്നതിന് അനുസരിച്ചു നികുതിയും കൂടും. ഈ ശമ്പളം എന്നത് ഒറ്റയടിക്ക്ത് ധാരാളമായി കൂടുകയുമില്ല. പ്രതിവർഷം ഏതാണ്ട് രണ്ടു മൂന്നു ശതമാനമാണ് അതിന്റെ വർധന. ആദായ നികുതി വെട്ടിക്കാൻ ശമ്പളക്കാർക്കു മാർഗ്ഗമൊന്നും ഇല്ല. ഒന്നര ലക്ഷം പ്രതിമാസ ശമ്പളം ഒക്കെ ആകുമ്പോൾ ചുരുങ്ങിയത് മൂന്നു നാല് ലക്ഷം രൂപയൊക്കെ വർഷത്തിൽ ആദായ നികുതി ആയി മാത്രം കയ്യിൽ നിന്നു പോകും. ഈ കാലയളവിൽ നിങ്ങൾ ശമ്പളമായി വാങ്ങുന്നത് ഏതാണ്ട് അഞ്ചരക്കോടി രൂപയാണ്. അതിൽ ഏതാണ്ട് ഒന്നരക്കോടി രൂപ നികുതിയായി പോകും. ബാക്കി നാല് കോടി രൂപയാണ് ഇത്രയും പണി എടുത്തിട്ടു നിങ്ങള്ക്ക് കയ്യിൽ കിട്ടുക. അതായത് ഒന്നും ചെയ്യാതെ ഇരുന്നാൽ നിങ്ങള്ക്ക് നിക്ഷേപത്തിൽ നിന്ന് കിട്ടുന്നതിന്റെ നേര്പകുതി തുക. അതിൽ തന്നെ ഒരു വിദഗ്ധ തൊഴിലാളിക്ക് ഇതേ കാലയളവിൽ കിട്ടുക രണ്ടേ മുക്കാൽ കോടി രൂപയാണ്. (അവർ നികുതി കൊടുക്കാറുമില്ല.) എന്ന് വച്ചാൽ നിങ്ങൾക്ക് ആകെ അധികം കിട്ടുന്നത് ഒന്നേ കാൽ കോടി രൂപ മാത്രം. വെറുതെ കിട്ടുന്നതൊന്നുമല്ലല്ലോ. ഇതിനു വേണ്ടി നന്നായി പണിയെടുക്കുകയും വേണം.

ഇനി പെന്ഷന്റെ കാര്യം. പണ്ടത്തെ പെൻഷൻ സമ്പ്രദായം 2012 ആയതോടെ നിർത്തി. ഇനിയുള്ളത് പങ്കാളിത്ത പെൻഷൻ ആണ്. അതായത് പെൻഷൻ വേണമെങ്കിൽ പണം നമ്മൾ നമ്മുടെ കയ്യിൽ നിന്നും മുൻ‌കൂർ ആയിപെൻഷൻ ഫണ്ടിലേക്ക് കൊടുക്കണം. സർക്കാരും ഒരു തുക അതിൽ നിക്ഷേപിക്കും. ഈ രണ്ടു തുകയും ചേർത്ത് നിങ്ങള്ക്ക് റിട്ടയർ ചെയ്തതിനു ശേഷം മാസാമാസം തരും. അതാണ് ഇപ്പോളത്തെ രീതി. അതായത് പെൻഷൻ മോഹിച്ചിട്ടാണ് ഇത്രയും കാശു മുടക്കുന്നതെങ്കിൽ അതും നടപ്പില്ല.

പിന്നെ ആകെ ഉള്ള ഗുണം, വിദ്യാർത്ഥികളും ഒക്കെ തരുന്ന ഒരു ബഹുമാനവും നാട്ടിലെ വിലയുമൊക്കെ ആണ്. അതാകട്ടെ ദിനംപ്രതി താഴോട്ട് പോയിക്കൊണ്ടിരിക്കുകയുമാണ്.

മൊത്തത്തിൽ ഇതൊരു നഷ്ടക്കച്ചവടമാണെന്നു ചുരുക്കത്തിൽ പറയാം. അ തായതു നമ്മുടെ കയ്യിലുള്ള കാശു നമ്മൾ ആർക്കോ കൊടുക്കുന്നു. എന്നിട്ടു പട്ടിയെപ്പോലെ പണിയെടുക്കുന്നു. പണിക്കാശു കഴിച്ചു നോക്കിയാൽ കൊടുത്ത കാശിന്റെ പലിശ പോലും മുതലാകാതെ പത്തു മുപ്പതു കൊല്ലം നമ്മൾ വെറുതെ പണിയെടുക്കുന്നു. കിട്ടുന്നതിൽ നിന്ന് നികുതി കൊടുക്കുന്നു. മിച്ചം പിടിച്ചു നമുക്കുള്ള പെൻഷൻ നമ്മൾ തന്നെ കരുതി വെക്കുന്നു. ഇത്രയും മണ്ടത്തരങ്ങൾ ചെയ്തിട്ട് സർക്കാർ ജോലി കിട്ടി എന്ന ആശ്വാസത്തിൽ ജീവിച്ചു പോകുന്നു. എത്ര സുന്ദരം അല്ലെ?

പ്രൊഫസർ ഗിഗ്ഗിൻ

രാജ്യത്തെ കടം ഇല്ലാത്ത വൻകിട കമ്പനികൾ-ഒരവലോകനം-1)ടിസിഎസ്ടാറ്റ ഗ്രൂപ്പിൻ്റെ ഭാഗമായ ടിസിഎസ് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേ...
04/07/2024

രാജ്യത്തെ കടം ഇല്ലാത്ത വൻകിട കമ്പനികൾ
-ഒരവലോകനം-

1)ടിസിഎസ്

ടാറ്റ ഗ്രൂപ്പിൻ്റെ ഭാഗമായ ടിസിഎസ് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനികളിലൊന്നാണ്. വിവരങ്ങളിലെ വലിയ പേരുകളിൽ ഒന്നാണിത്. ഡെലിവറി സെൻ്ററുകളുടെ ഒരു വലിയ ശൃംഖലയുള്ള ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ്സ് സൊല്യൂഷനുകൾ എന്നിവയിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് ഒരു ആഗോള തലവനാണ്.

2) ഇൻഫോസിസ്

സീറോ ഡെറ്റ് കമ്പനിയുടെ പട്ടികയിലെ മറ്റൊരു കമ്പനിയാണ് ഇൻഫോസിസ്. ബിസിനസ് കൺസൾട്ടിംഗ് സേവനങ്ങളും ഐടിയും നിരവധി ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങളും നൽകുന്ന ഇന്ത്യയിലെ മികച്ച ഇൻഫർമേഷൻ ടെക്‌നോളജി കമ്പനികളിലൊന്നാണിത്.

3) മൈൻഡ്ട്രീ

ലാർസൻ ആൻഡ് ടൂബ്രോ ഗ്രൂപ്പിൻ്റെ ഏറ്റവും പ്രമുഖ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനികളിലൊന്നാണ് മൈൻഡ്‌ട്രീ ലിമിറ്റഡ്. നന്നായി സ്ഥാപിതമായ ഈ കമ്പനി ആശയം മുതൽ അന്തിമ നിർവ്വഹണം വരെ ഡിജിറ്റൽ പരിവർത്തനവും സാങ്കേതിക സേവനങ്ങളും നൽകുന്നു.

4) ദിവിസ് ലബോറട്ടറീസ്

ദിവിസ് ലബോറട്ടറീസ്, ജനറിക് ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെയും ന്യൂട്രാസ്യൂട്ടിക്കൽ ചേരുവകളുടെയും ഒരു പ്രശസ്ത ഇന്ത്യൻ നിർമ്മാതാവാണ്. ഇത് API-കളുടെ ഒരു കസ്റ്റം സിന്തസിസ് നൽകുന്നു. 90 ലധികം രാജ്യങ്ങൾക്ക് ഉൽപ്പന്നങ്ങൾ നൽകുന്നതിനാൽ വിപണി വിഹിതത്തിൻ്റെയും മൂലധനവൽക്കരണത്തിൻ്റെയും കാര്യത്തിൽ കമ്പനി വളരെ വലുതാണ്.

5) ഗ്ലാൻഡ് ഫാർമ

ഗ്ലാൻഡ് ഫാർമ ലോകത്തിലെ ഏറ്റവും വലിയ കുത്തിവയ്പ്പ് കേന്ദ്രീകൃത കമ്പനികളിലൊന്നായി അറിയപ്പെടുന്നു. ഇത് ഒരു B2B മോഡലിൽ പ്രവർത്തിക്കുന്നു, കൂടാതെ 50-ലധികം രാജ്യങ്ങളിൽ അതിൻ്റെ ബിസിനസ്സ് വ്യാപിച്ചുകിടക്കുന്നു. ഈ ഫാർമസ്യൂട്ടിക്കൽ കമ്പനി ആഗോളതലത്തിൽ വിജയകരമായി പ്രവർത്തിക്കാൻ അതിവേഗം വളരുന്ന ചെറിയ തന്മാത്രകളുടെ ജനറിക് ഇഞ്ചെക്‌റ്റബിൾസ് കേന്ദ്രീകരിച്ചുള്ള കമ്പനികളിൽ ഒന്നാണ്.

6) ലാർസെൻ ആൻഡ് ടൂബ്രോ ഇൻഫോടെക്

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന, കൺസൾട്ടിംഗ് കമ്പനികളിലൊന്നാണ് ലാർസൻ ആൻഡ് ടൂബ്രോ ഇൻഫോടെക്. ഇത് ആഗോളതലത്തിൽ എൻഡ്-ടു-എൻഡ് സോഫ്റ്റ്‌വെയർ സൊല്യൂഷനുകളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. 20 ലധികം രാജ്യങ്ങളിൽ ഇതിന് ആഗോള സാന്നിധ്യമുണ്ട്.

7) ഹിന്ദുസ്ഥാൻ യൂണിലിവർ

14 വ്യത്യസ്ത വിഭാഗങ്ങളിലായി 44-ലധികം ബ്രാൻഡുകളുള്ള ഹിന്ദുസ്ഥാൻ യുണിലിവർ രാജ്യത്തെ അതിവേഗം വളരുന്ന എഫ്എംസിജി കമ്പനികളിലൊന്നാണ്. ഇത് 80 വർഷത്തിലേറെയായി ഇന്ത്യയിലുണ്ട്, സ്ഥിരമായ വേഗതയിൽ വളരുന്നു. ഇത് ഒരു പ്രശസ്ത കമ്പനിയാണ് കൂടാതെ കടം ഇല്ലാത്ത ഇന്ത്യൻ കമ്പനികളിൽ ഒന്നാണ്.

8) ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC)

ഇന്ത്യൻ റെയിൽവേയ്‌ക്കായി ടിക്കറ്റിംഗ്, ടൂറിസം സേവനങ്ങൾ, കാറ്ററിംഗ് എന്നിവയുൾപ്പെടെ ഒന്നിലധികം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള കുത്തക ബിസിനസുള്ള ഇന്ത്യൻ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള കോർപ്പറേഷനാണ് IRCTC.

9) ഭാരത് ഇലക്ട്രോണിക്സ്

ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഒരു എയ്‌റോസ്‌പേസ്, ഡിഫൻസ് ഇലക്‌ട്രോണിക്‌സ് കമ്പനിയായ ഭാരത് ഇലക്‌ട്രോണിക്‌സ് അതത് വ്യവസായത്തിലെ പ്രശസ്തമായ പേരാണ്. ഇത് പ്രധാനമായും ഗ്രൗണ്ട്, എയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകൾക്കായി വിപുലമായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.

10) എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി

ഒന്നിലധികം ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും മികച്ചതും വിശ്വസനീയവുമായ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നാണ് എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇൻഷുറൻസ് സബ്സിഡിയറിയാണിത്.

* അവലോകനത്തിന്റെ ആവശ്യകത :
ധാർമീക മൂല്യങ്ങൾ കാത്തുകൊണ്ട് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് ഉപകാരപ്പെടും.

02/07/2024

Best Mutual Funds in India in 2024 (as per 3Y Returns)

Here is a table outlining the best performing mutual funds sorted by annualized returns over a 3-year period and categorized by fund type:

Fund Category

Top-performing Funds (as per 3Y return)

3Y Return (Annualised)

Equity

Aditya Birla Sun Life PSU Equity Fund Direct-Growth

48.50%

SBI PSU Direct Plan-Growth

45.50%

ICICI Prudential Infrastructure Direct Growth

43.77%

HDFC Infrastructure Direct Plan-Growth

42.95%

Quant Infrastructure Fund Direct-Growth

42.86%

Debt

Aditya Birla Sun Life Medium Term Plan Direct-Growth

12.99%

Bank of India Short-Term Income Fund Direct-Growth

12.19%

UTI Credit Risk Fund Direct-Growth

11.54%

UTI Dynamic Bond Fund Direct-Growth

10.60%

Nippon India Strategic Debt Fund Direct-Growth

9.75%

Hybrid

Quant Multi Asset Fund Direct-Growth

30.72%

ICICI Prudential Equity & Debt Fund Direct-Growth

27.58%

HDFC Balanced Advantage Fund Direct Plan-Growth

27.08%

JM Aggressive Hybrid Fund Direct-Growth

26.38%

Bank of India Mid & Small Cap Equity & Debt Fund Direct-Growth

26.37%

*This blog is solely for educational purposes. The securities/investments quoted here are not recommendatory.

Happy Diwali
12/11/2023

Happy Diwali

Another buying recommendation
23/03/2023

Another buying recommendation

Do it now
21/03/2023

Do it now

14/12/2022
Growing again
20/11/2022

Growing again

12/11/2022

Mom n baby reunion

Address

No. 4/461, 2nd Floor, Suite No. 1148, Valamkottil Towers, Judgemukku, Kakkanad
Kochi
682021

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+919995533488

Alerts

Be the first to know and let us send you an email when Downups posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Downups:

Share