11/01/2023
സംതൃപ്തിയുടെ രഹസ്യം
ഒരു കച്ചവടക്കാരന്‍ അയാളുടെ മകനെ അക്കാലത്തെ ഏറ്റവും പ്രസിദ്ധനായിരുന്ന ജ്ഞാനിയുടെ അരികിലെക്കയച്ചു , സംതൃപ്തിയുടെ രഹസ്യം എന്താണെന്ന് അറിഞ്ഞുവരാന്‍. ഏതാണ്ട് നാല്പതു നാലോളം അവന്‍ മരുഭൂമിയില്‍ അലഞ്ഞു നടന്നു. ഒടുവില്‍ അച്ഛന്‍ പറഞ്ഞ ജ്ഞാനിയുടെ വാസസ്ഥലം കണ്ടുപിടിച്ചു. ഒരു കുന്നിന്‍മുകളില്‍ അതി മനോഹരമായൊരു കൊട്ടാരം.
അകത്തു ചെന്നപ്പോഴോ അതിലും വലിയ വിസ്മയം. അവന്‍റെ സങ്കല്പതിലുണ്ടായിരുന്നത് അതിദിവ്യനായിരുന്ന ഒരു സന്യാസിവര്യനായിരുന്നു. പക്ഷെ , ഇവിടെ നല്ല തിരക്കും. പലതരത്തിലുള്ള ആളുകള്‍ വരുന്നു , പോകുന്നു. ചിലര്‍ മൂലകളില്‍ കൂട്ടംകൂടിനിന്നു സംസാരിക്കുന്നു. ഒരു ഭാഗത്ത് ചെറിയൊരു സംഗീതവിരുന്ന്. അതിനപ്പുറത്ത് സമ്രിധമായൊരു വിരുന്നു മേശ. വലിയ വലിയ തളികകള്‍ നിറച്ച് ആസ്വാദ്യകരമായ വിഭവങ്ങള്‍ വിളമ്പിവെച്ചിരിക്കുന്നു...... ഓരോരുത്തരെ ആയി അരികില്‍ വിളിച്ച് ജ്ഞാനി വിവരങ്ങലന്വേഷിക്കുന്നു. ഏതാണ്ടു രണ്ടു മണിക്കൂര്‍ കാക്കേണ്ടിവന്നു, അവന്‍റെ തവനയെത്താന്‍. അവന്‍ തന്‍റെ വരവിന്‍റെ ഉദ്ദേശ്യം ജ്ഞാനിയെ അറിയിച്ചു.
അദ്ധേഹത്തിന്റെ മറുപടി : സന്തോഷത്തിന്‍റെ രഹസ്യമരിയണം. അല്ലേ? പക്ഷേ , തത്കാലം അല്പം തിരക്കുണ്ട്. പോയി എന്‍റെ ഈ കൊട്ടാരമൊക്കെ ഒന്നു ചുറ്റിനടന്നു കണ്ടിട്ടു വരൂ.... ഒരു 2 മണിക്കൂര്‍ കഴിഞ്ഞ്.
ഒരു ചെറിയ സപൂനെടുത് അദ്ദേഹം അവന്‍റെ നേരെ നീട്ടി, അതില്‍ രണ്ടു തുള്ളി എണ്ണയുണ്ടായിരുന്നു വെറുതെ നടക്കണ്ട... ഇതുകൂടി കയ്യിലിരിക്കട്ടെ, അദ്ദേഹം പറഞ്ഞു: നടക്കുമ്പോള്‍ എണ്ണ തുളുംപിപോകാതെ സൂക്ഷിക്കണം.
കൊട്ടാരത്തിലെ എണ്ണമറ്റ കോണിപ്പടികള്‍ കയറിയും ഇറങ്ങിയും അവന്‍ 2 മണിക്കൂര്‍ കഴിച്ചുകൂട്ടി. പക്ഷേ, മനസുമുഴുവന്‍ ആ സപൂനിലായിരുന്നു. എണ്ണ തുളുംപിപോകരുതല്ലോ. 2 മണിക്കൂറിനു ശേഷം അവന്‍ ജ്ഞാനിയിരുന്ന മുറിയില്‍ തിരിച്ചെത്തി.
ഓ , നീ വന്നോ? അദ്ദേഹം അവന്‍റെ നേരെ തിരിഞ്ഞു: എല്ലാം നീ കണ്ടില്ലേ , ഊന്മുറിയിലെ തിരശീലകള്‍ പെര്ഷ്യയില്‍നിന്നും പ്രത്തേകമായി നെയ്യിച്ചു കൊണ്ടുവന്നതാണ്. നമ്മുടെ ഉധ്യാനമെങ്ങനെ? തികച്ചും 10 വര്‍ഷമെടുത്തു അതീമട്ടില്‍ആക്കിതീര്കാന്‍ . ഗ്രന്ഥപുരയില്‍ പോയില്ലേ? എത്ര മനോഹരമാണ് ഓരോ താളുകളും.
എന്തു പറയണമെന്നറിയാതെ അവന്‍ പരുങ്ങിനിന്നു. വാസ്തവത്തില്‍ ഈ പറഞ്ഞതൊന്നും അവന്‍റ്റ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. മനസുമുഴുവന്‍ സ്പൂനിലെ എണ്ണയിലായിരുന്നു അതെങ്ങാന്‍ തുളുമ്പിപോയാലോ? അവന്‍ വാസ്തവം തുറന്നുപറഞ്ഞു കുറ്റസമ്മതം നടത്തി.
ആട്ടെ ഒന്നുകൂടിപോയി എല്ലാം വിസ്തരിച്ചു കണ്ടിട്ടുവരു..... എതാനെന്റ്റെ ലോകം. തിരിഞ്ഞു നടക്കാന്‍ ഭാവിച്ച അവനെ അദ്ദേഹം ഓര്മപെടുത്തി: ഒരാളെ വിശ്വസിക്കുന്നതിനുമുന്പ് അവന്‍റെ ചുറ്റുപാടുകളെ മനസിലാക്കിയിരിക്കണം.
അവനു സമാധാനമായി. വീണ്ടുമവന്‍ ജ്ഞാനിയുടെ കൊട്ടാരം നടന്നു കാണാന്‍ പുറപ്പെട്ടു. അപ്പോഴും കയ്യിലുണ്ടായിരുന്നു സ്പൂണും 2 തുള്ളി എണ്ണയും. തട്ടിലും ചുമരിലുമൊക്കെ കലാശ്രിഷ്ട്ടികള്‍ , അതിസുന്ദരമായ ഉദ്യാനം, അതിനുചുറ്റും മലനിരകള്‍, എല്ലാതരത്തിലും നിറത്തിലും ഉള്ള പൂക്കള്‍. എന്തുമാത്രം സൌതര്യ ബോധാതോടുകൂടിയാണ് ആ തോട്ടമോരുക്കിയിരിക്കുന്നത് ജ്ഞാനിയുടെ മുന്നില്‍ അവന്‍ പിന്നെയും ചെന്നുനിന്നു. കണ്ടകാഴ്ചകളെല്ലാം വിശധമായിതന്നെ അദ്ധേഹത്തെ പറഞ്ഞുകേള്‍പിച്ചു.
പക്ഷേ, ഞാന്‍ നിന്‍റെ കയ്യിലേല്‍പിച്ച ആ രണ്ടുതുള്ളി എണ്ണയെവിടെ ? ജ്ഞാനിയുടെ ചോദ്യം.
അപ്പോഴാണവന്‍ കയ്യിൽ പിടിച്ചിരിക്കുന്ന സ്പൂനിലേക്ക് നോക്കിയത് അതു തികച്ചും ശൂന്യം.
നീ പഠിച്ചിരിക്കെണ്ടാതായി ഒരു പാടമെയുല്ലു. ജ്ഞാനിയായ ആ വൃദ്ധന്റെ പ്രവ്ടഗംഭീരമായ സ്വരം: ഈ ലോകത്തിലെ സുഖങ്ങളും സവ്ഭാഗ്യങ്ങളും ആവോളം ആസ്വധിചൊളൂ ഒപ്പം മനുഷ്യ ജീവിതത്തിന്റെ യാഥാർഥ്യങ്ങളുടെ എല്ലാവശവും യാതനകളും മനസിലാക്കുക.. സത്യത്തിലും നീതിലും സൃഷ്ടാവിന്റെ വിധിവിലക്കുകളിലും അടിസ്ഥാനമാകിയുള്ള ആധര്‍ശജീവിതം കാത്തുസൂക്ഷിക്കുക അതു തന്നെയാണ് സന്തോഷത്തിന്‍റെ രഹസ്യം
കടപ്പാട്: ദി അല്കെമിസ്റ്റ്