Gst Solution & Business Consultancy

Gst Solution & Business Consultancy Complete & Comprehensive Tax Solutions. KERALA, KARANTAKA, TAMILNADU Online Service Available.

13/08/2026


കെട്ടിടങ്ങൾ മറച്ച് ഭൂമി രജിസ്ട്രേഷൻ; സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് വ്യാപകമെന്ന് കണ്ടെത്തൽ; നഗരപ്രദേശങ്ങളോട് ചേർന്ന പഞ്ചായത്തുകളിൽ കൂടുതലായി ക്രമക്കേട്.

തിരുവനന്തപുരം: ഭൂമി വിൽപന രജിസ്ട്രേഷനിൽ സ്ഥലത്തുള്ള വീടുകളും വാണിജ്യ കെട്ടിടങ്ങളും ഉൾപ്പെടെയുള്ള നിർമ്മിതികൾ രേഖപ്പെടുത്താതെ സ്റ്റാംപ് ഡ്യൂട്ടി വെട്ടിക്കുന്ന പ്രവണത സംസ്ഥാനത്ത് വ്യാപകമാകുന്നതായി കണ്ടെത്തൽ. ഭൂമിയുടെ മാത്രം വിവരങ്ങൾ ഉൾപ്പെടുത്തി രജിസ്ട്രേഷൻ നടത്തുകയും, പിന്നീട് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കുമ്പോഴാണ് ക്രമക്കേട് പുറത്തുവരുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഇത്തരം സംഭവങ്ങൾ കോർപ്പറേഷനുകൾ, നഗരസഭകൾ, നഗരപ്രദേശങ്ങളോട് ചേർന്ന പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ വകുപ്പും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഭൂമി വാങ്ങിയവരോ ദാനാധാരം, ഭാഗപത്രം തുടങ്ങിയവ വഴി ഭൂമി ലഭിച്ചവരോ കെട്ടിട ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷിക്കുമ്പോൾ, കെട്ടിട വിവരങ്ങൾ രേഖപ്പെടുത്തിയ പ്രമാണങ്ങൾ നിർബന്ധമായും പരിശോധിക്കണമെന്നാണ് നിർദേശം. കെട്ടിടങ്ങൾ രേഖപ്പെടുത്താത്ത പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം മാറ്റരുതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഭൂമി വാങ്ങി മറിച്ചു വിൽക്കുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളിലാണ് ഇത്തരം ക്രമക്കേടുകൾ കൂടുതലായി കണ്ടെത്തുന്നതെന്നാണ് രജിസ്ട്രേഷൻ വകുപ്പിന്റെ വിലയിരുത്തൽ. കെട്ടിടത്തിന്റെ വിവരങ്ങൾ പരാമർശിക്കാതെ രജിസ്ട്രേഷൻ നടത്തുന്നത് ഗുരുതരമായ പിഴവാണെന്നും പിന്നീട് തിരുത്തൽ ആധാരം നടത്തേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ സ്റ്റാംപ് ഡ്യൂട്ടിയും മറ്റ് ഫീസുകളും വീണ്ടും അടയ്ക്കേണ്ടിവരുന്നതിനാൽ വാങ്ങുന്നവർക്കും സാമ്പത്തിക ബാധ്യത വർധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഭൂമി വാങ്ങുന്നതിന് മുമ്പ് ആധാരത്തിൽ ഭൂമിയോടൊപ്പം സ്ഥലത്തെ എല്ലാ കെട്ടിടങ്ങളുടെയും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

♤ Source:- Online News Portal

♡ Regards:-
♧ G S B C ♧
Gst Solution & Business Consultancy

  എല്ലാ നികുതിദായകര്‍ക്കും, നികുതിയുടെ ഭാഗമാകുന്ന ജനങ്ങള്‍ക്കും ജി.എസ്.ടി ദിന ആശംസകൾ July 1, GST Day♡ Regards:-♧ G S B C...
01/07/2026


എല്ലാ നികുതിദായകര്‍ക്കും, നികുതിയുടെ ഭാഗമാകുന്ന ജനങ്ങള്‍ക്കും ജി.എസ്.ടി ദിന ആശംസകൾ

July 1, GST Day

♡ Regards:-
♧ G S B C ♧
Gst Solution & Business Consultancy

12/05/2026

ഡിജിറ്റൽ ഇടപാടുകൾ മുഴുവൻ നിരീക്ഷണത്തിൽ : യുപിഐ പേയ്‌മെന്റുകൾ ട്രാക്ക് ചെയ്യാൻ നികുതി വകുപ്പിന്റെ പുതിയ സംവിധാനം.

രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ വൻ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ, നികുതിദായകരുടെ പ്രഖ്യാപിത വരുമാനവും അവരുടെ യഥാർത്ഥ സാമ്പത്തിക ഇടപാടുകളും തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്താൻ ആദായ നികുതി വകുപ്പ് ഡാറ്റ അധിഷ്ഠിത നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കി. യുപിഐ ഇടപാടുകൾ, ക്രെഡിറ്റ് കാർഡ് ഉപയോഗം, ബാങ്ക് ഇടപാടുകൾ, ഓഹരി നിക്ഷേപങ്ങൾ, വിദേശ സാമ്പത്തിക ഇടപാടുകൾ, ക്രിപ്‌റ്റോ കറൻസി വരുമാനങ്ങൾ എന്നിവയെല്ലാം ഇപ്പോൾ കൂടുതൽ കർശനമായ നിരീക്ഷണ പരിധിയിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇൻകം ടാക്സ് റിട്ടേണിൽ കാണിച്ചിരിക്കുന്ന വരുമാനത്തേക്കാൾ വളരെ ഉയർന്ന സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെ തിരിച്ചറിയുന്നതിനായി ആദായ നികുതി വകുപ്പ് “ഡാറ്റ അനലിറ്റിക്സ് അധിഷ്ഠിത നിരീക്ഷണ സംവിധാനം” വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിലൂടെ നടക്കുന്ന വലിയ തോതിലുള്ള ഇടപാടുകൾ, ചെലവഴിക്കൽ രീതി, ബാങ്ക് ക്രെഡിറ്റ്, ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ തുടങ്ങിയവ സ്വയമേവ വിശകലനം ചെയ്യുന്ന സംവിധാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

1961 ലെ ആദായ നികുതി നിയമപ്രകാരമുള്ള Statement of Financial Transactions (SFT) സംവിധാനത്തിലൂടെയാണ് ഈ വിവര ശേഖരണം നടക്കുന്നത്. ബാങ്കുകൾ, ക്രെഡിറ്റ് കാർഡ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, ഓഹരി ബ്രോക്കിംഗ് സ്ഥാപനങ്ങൾ തുടങ്ങിയവ ഉയർന്ന മൂല്യമുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ നികുതി വകുപ്പിന് കൈമാറുന്നു. പിന്നീട് ഈ വിവരങ്ങൾ ഓരോ നികുതിദായകന്റെയും Annual Information Statement (AIS) ൽ രേഖപ്പെടുത്തപ്പെടുകയും ഇൻകം ടാക്സ് റിട്ടേണുമായി താരതമ്യം ചെയ്യപ്പെടുകയും ചെയ്യുന്നു.

പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ സിസ്റ്റം സ്വമേധയാ മുന്നറിയിപ്പുകൾ സൃഷ്ടിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത്, നികുതി വകുപ്പ് ഇനി വെറും റിട്ടേണിൽ രേഖപ്പെടുത്തിയ വരുമാനം മാത്രം നോക്കുന്നതല്ല; മറിച്ച് വ്യക്തിയുടെ യഥാർത്ഥ സാമ്പത്തിക പെരുമാറ്റവും ചെലവഴിക്കൽ രീതിയും കൂടി വിലയിരുത്തുന്ന ഘട്ടത്തിലേക്കാണ് സംവിധാനമെത്തിയിരിക്കുന്നത്.

2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ മാർഗനിർദേശങ്ങൾ പ്രകാരം എല്ലാ ക്രെഡിറ്റ് കാർഡുകളും PAN നമ്പറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ ക്രെഡിറ്റ് കാർഡുകൾക്കും നിലവിലുള്ള കാർഡുകൾക്കും ഇത് ബാധകമാണ്. ഒരു സാമ്പത്തിക വർഷത്തിനിടെ ഒരു ലക്ഷം രൂപയിൽ കൂടുതൽ പണമായി ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കുന്നതും, പത്തു ലക്ഷം രൂപയിൽ കൂടുതൽ ചെക്ക്, ബാങ്ക് ട്രാൻസ്ഫർ തുടങ്ങിയ മാർഗങ്ങളിലൂടെ ക്രെഡിറ്റ് കാർഡ് ബിൽ തീർപ്പാക്കുന്നതും SFT സംവിധാനത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെടും.

അന്താരാഷ്ട്ര വിവര കൈമാറ്റ കരാറുകളുടെയും OECD മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ വിദേശ സാമ്പത്തിക ഇടപാടുകൾ, ക്രിപ്‌റ്റോ കറൻസി നിക്ഷേപങ്ങൾ, ഗിഗ് ഇക്കോണമി പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുന്ന വരുമാനങ്ങൾ തുടങ്ങിയവയും ഇപ്പോൾ നിരീക്ഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രീലാൻസർമാർ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം ലഭിക്കുന്നവർ, ഒന്നിലധികം വരുമാന മാർഗങ്ങൾ ഉള്ളവർ തുടങ്ങിയവരെയാണ് പ്രത്യേകിച്ച് നിരീക്ഷിക്കുന്നത്.
അതേസമയം, ചെറിയ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ ഉടൻ ശിക്ഷാനടപടികളിലേക്ക് പോകുന്നതിനുപകരം “Nudge Compliance” രീതിയാണ് ഇപ്പോൾ ആദായ നികുതി വകുപ്പ് പിന്തുടരുന്നത്. ആദ്യം നികുതിദായകർക്കു മുന്നറിയിപ്പുകളോ വിശദീകരണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളോ നൽകുകയും തുടർന്ന് മാത്രമേ കൂടുതൽ പരിശോധനകളിലേക്ക് കടക്കുകയുള്ളൂ. എന്നാൽ വലിയ തോതിലുള്ള ചെലവുകൾക്കും പണത്തിന്റെ ഉറവിടം വ്യക്തമാക്കാനാകാത്ത ഇടപാടുകൾക്കും കർശന പരിശോധനകൾ നേരിടേണ്ടി വന്നേക്കും.

നികുതിദായകർ സ്വന്തം Annual Information Statement (AIS) ഇടയ്ക്കിടെ പരിശോധിക്കണമെന്നും, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഇൻവോയിസുകൾ, സമ്മാനങ്ങൾ, വായ്പകൾ, പഴയ സമ്പാദ്യങ്ങൾ എന്നിവയുടെ രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും നികുതി വിദഗ്ധർ നിർദേശിക്കുന്നു. പ്രത്യേകിച്ച് ഡിജിറ്റൽ പേയ്‌മെന്റ് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപിത വരുമാനവും സാമ്പത്തിക ഇടപാടുകളും തമ്മിലുള്ള പൊരുത്തക്കേട് ഭാവിയിൽ കൂടുതൽ നികുതി പരിശോധനകൾക്കും നോട്ടീസുകൾക്കും കാരണമായേക്കാമെന്നാണ് വിലയിരുത്തൽ.

Source:- Online News Portal

♡ Regards:-

♧ G S B C ♧
Gst Solution & Business Consultancy

05/04/2026



01 - 04 - 2026 മുതൽ നിലവിൽ വന്ന ചില പ്രധാന മാറ്റങ്ങൾ...

● പുതിയ ഇൻകം ടാക്സ് നിയമം 2025 നിലവിൽ വന്നു.(പഴയ നിയമവും പുതിയ നിയമവും ഒരുപോലെ ഉൾകൊള്ളുന്ന പുതിയ ഇൻകം ടാക്സ് വെബ്സൈറ്റ് ഉപയോഗത്തിൽ വന്നു.)

● സാമ്പത്തിക വർഷം 2026-27 മുതൽ പ്രീവിയസ് ഇയർ അസ്സെസ്സ്മെന്റ് ഇയർ എന്നതിന് പകരം ടാക്സ് ഇയർ എന്നായിരിക്കും ഉപയോഗിക്കുക.

● സ്ഥല വസ്തു ഇടപാടുകളുമായി ബന്ധപെട്ടു വിൽക്കൽ വാങ്ങൽ ഗിഫ്റ്റ് ചെയ്യൽ എന്നിവയുമായി ബന്ധപെട്ടു 45 ലക്ഷമോ അതിൽ കൂടുതലോ മൂല്യമുള്ള ഇടപാടുകൾ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന് റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ്.(നേരത്തെ 30 ലക്ഷ്യമായിരുന്നു) അതുപോലെ പാൻ കാർഡ് ഉള്ള കേസുകളിൽ 2 ലക്ഷമോ അതിൽ കൂടുതലോ മൂല്യമുള്ള സ്റ്റാമ്പ് പേപ്പർ വാങ്ങിക്കുമ്പോളും ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന് റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ്. പാൻ കാർഡ് ഇല്ലാത്ത കേസുകളിൽ ഈ തുക ഒരു ലക്ഷമായിരിക്കും.

● ഒരു സാമ്പത്തിക വർഷത്തിൽ ആകെതുക 10 ലക്ഷത്തിൽ കൂടുതൽ ബാങ്ക്, പോസ്റ്റ് ഓഫീസ്, നിധി കമ്പനി പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയുമ്പോൾ അത്തരം ഇടപാടുകൾ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന് റിപ്പോർട്ട് ചെയ്യപ്പെടും.

● ഒരു സാമ്പത്തിക വർഷത്തിൽ ഒന്നോ അതിൽ കൂടുതലോ കറന്റ് അക്കൗണ്ടുകളിൽ 50 ലക്ഷത്തിൽ കൂടുതൽ ക്യാഷ്‌ അയി പിൻവലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്താൽ അത്തരം ഇടപാടുകൾ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന് റിപ്പോർട്ട് ചെയ്യപ്പടും.

● അത് പോലെ സേവിങ് ബാങ്ക് അക്കൗണ്ടുകളിൽ ഒരു വർഷത്തിൽ 10 ലക്ഷത്തിൽ കൂടുതൽ ക്യാഷ്‌ അയി പിൻവലിക്കുകയോ, നിക്ഷേപിക്കുകയോ ചെയ്താൽ അത്തരം ഇടപാടുകൾ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന് റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ്. എന്നാൽ പാൻ കാർഡ് ലഭ്യമല്ലാത്ത അക്കൗണ്ടുകളിൽ ഈ തുക 5 ലക്ഷമായിരിക്കും.

● ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകളിൽ ക്യാഷ്‌ അയി ഒരു ലക്ഷത്തിൽ കൂടുതൽ പേയ്‌മെന്റ് ചെയ്താലും, അതുപോലെ 10 ലക്ഷത്തിൽ കൂടുതൽ മറ്റു പേയ്‌മെന്റ് മോഡുകൾ ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്തലും അത്തരം ഇടപാടുകൾ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന് റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ്.

● മോട്ടോർ കാർ,മോട്ടോർ ബൈക്കുകൾ എന്നിവ വാങ്ങുമ്പോൾ പാൻ കാർഡ് നൽകൽ നിർബന്ധമായിരുന്നു, എന്നാൽ ഇനി 5 ലക്ഷത്തിൽ കൂടുതൽ മൂല്യമുള്ളവയുടെ മോട്ടോർ കാർ / ബൈക്ക് പർച്ചയ്‌സുകൾക്കു മാത്രമേ പാൻ കാർഡ് നൽകേണ്ടതുള്ളൂ.

● ഇൻഷുറൻസ് പ്രീമിയം അമൗണ്ട് ഒരു സാമ്പത്തിക വർഷത്തിൽ 50,000/- രൂപയിൽ കൂടുതൽ ആണെങ്കിൽ പാൻ കാർഡ് നൽകൽ നിർബന്ധമാണ്.

● 10 ലക്ഷം മൂല്യമുള്ള ഇമ്മോവബിൾ പ്രോപ്പർട്ടി വാങ്ങിക്കുമ്പോൾ മുൻപ് പാൻകാർഡ് നൽകൽ നിർബന്ധമായിരുന്നു, ഇനി മുതൽ 20 ലക്ഷം മൂല്യമുള്ള ഇമ്മോവബിൾ പ്രോപ്പർട്ടി വാങ്ങുമ്പോൾ മാത്രമേ പാൻകാർഡ് നൽകേണ്ടതുള്ളൂ.

● ബാങ്ക് ഇടപാടുകളുമായി ബന്ധപെട്ടു 50,000/ രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാൻ കാർഡ് നൽകേണ്ടി വന്നിരുന്നു, എന്നാൽ ഇനി മുതൽ ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷമോ അതിൽ കൂടുതലോ തുക പിൻവലിക്കുമ്പോഴോ നിക്ഷേപിക്കുമ്പോഴോ മാത്രമേ പാൻ കാർഡ് നൽകേണ്ടതുള്ളൂ...

● ഡിജിറ്റൽ തട്ടിപ്പുകൾ മൂലം പണം നഷ്ടപെടുന്ന കേസുകളിൽ ഇനി നഷ്ടപരിഹാരം ലഭിക്കുന്നതായിരിക്കും.
▪︎ വ്യവസ്ഥകൾ;
1) ജീവിതത്തിൽ ഒരു തവണ മാത്രമേ ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിക്കുകയൊള്ളു.
2) തട്ടിപ്പിനിരയായി 5 ദിവസത്തിനുള്ളിൽ ബാങ്കിനും സൈബർ ക്രൈം പോർട്ടലിലും പരാതി നൽകിയിരിക്കണം.
3) 50,000/- രൂപ വരെയുള്ള തട്ടിപ്പുകൾക് മാത്രമേ ഇത് ബാധകമാവുകയൊള്ളു.
4) നഷ്ടപെട്ട തുകയുടെ 85% അല്ലെങ്കിൽ Rs.25000/- ഇതിൽ എതാണോ കുറവ് അതായിരിക്കും നഷ്ടപരിഹാരമായി ആയി ലഭിക്കുക.

● ബാങ്ക് ഇടപാടുമായി ബന്ധെപ്പട്ട ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പരിധിയിൽ കൂടുതൽ ഉള്ള ക്യാഷ്‌ പിൻവലിക്കുന്നതിന് ബാങ്ക് ചാർജ് നേരത്തെ തന്നെ ബാധകമായിരുന്നു, അതിലേക് യൂപിഐ ഉപയോഗിച്ചുള്ള ക്യാഷ്‌ പിൻവലിക്കലിനെയും കൂട്ടിച്ചേർത്തു. പ്രകാരം; ഒരുമാസത്തിൽ മെട്രോ സിറ്റികളിൽ 3 ൽ കൂടുതലും മെട്രോ ഇതര സിറ്റികളിൽ 5 ൽ കൂടുതലും ഉള്ള യൂപിഐ/ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള ക്യാഷ്‌ പിൻവലിക്കുന്നതിന് 23 രൂപ + ജിഎസ്ടി(Rs.27.14) കൂടെ ഈടാക്കുന്നതായിക്കും.

♡ തയ്യാറാക്കിയത്:-
Siraj Mannuparambil (GSTP)
Thasni Siraj (GSTP)

♤ Regards:-
♧ G S B C ♧
Gst Solution & Business Consultancy
Maranchery & Kanjirathani
Mob: 081368 92122
Mail:- [email protected]

02/02/2026


യൂണിയൻ ബജറ്റ് 2026-27. ഫെബ്രുവരി 1 2026.
ഇൻകം ടാക്സ് ജിഎസ്ടി എന്നിവയുമായി ബന്ധപെട്ടു ബജറ്റിൽ പ്രഖ്യാപിച്ച( നിലവിൽ വരുന്ന) ചില പ്രധാന മാറ്റങ്ങൾ.
●●●●●●●●●●●●●●●●●●●●●●●●●●●●●●
■ പുതിയ ഇൻകം ടാക്സ് ആക്ട് 2025.
ഏപ്രിൽ - 01- 2026 മുതൽ പ്രാബല്യത്തിൽ വരും.

■ ഇൻകം ടാക്സ് സ്ലാബ് നിരക്കുകളിൽ പുതിയ മാറ്റങ്ങളില്ല. നിലവിൽ പ്രഖ്യാപിക്കപ്പെട്ട നിരക്കുകൾ തന്നെ ബാധകമാക്കി.

● വാഹനാപകടം സംഭവിക്കുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് നഷ്ടപരിഹാര തുകയെ ആദായ നികുതിയുടെ പരിധിയിൽ നിന്നും ഒഴിവാക്കി.

● ഇൻകം ടാക്സ് അസ്സെസ്സ്മെന്റ് സമയത്തു വിശദീകരണം നൽകാൻ സാധിക്കാത്ത വരുമാനത്തിനു ഈടാക്കിയിരുന്ന നികുതി നിരക്ക് 60% ത്തിൽ നിന്നും 30% ആക്കി കുറച്ചു.

● ഡിഡിവിഡന്റ് വരുമാനത്തിന്റെ മുകളിൽ നിലവിൽ ലഭിച്ചിരുന്ന 20% ഇന്റെരെസ്റ്റ് എക്സ്പ്പെൻഡിച്ചർ അലവൻസ് എടുത്തു കളഞ്ഞു, ഇനി മുതൽ മുഴുവൻ ഡിഡിവിഡന്റ് വരുമാനത്തിനും ടാക്സ് അടക്കണം.

● സ്ക്രാപ്പ്, മനുഷ്യ ഉപയോഗത്തിനുള്ള ആൾക്കഹോളിക്‌ ലിക്കർ എന്നിവയുടെ മേൽ പിടിച്ചിരുന്ന TCS നിരക്ക് 1% ത്തിൽ നിന്നും 2% ആക്കി വർധിപ്പിച്ചു.

● ഓവർസീസ് പാക്കേജുകളിൽ പിടിച്ചിരുന്ന TCS നിരക്ക് 5%(upto 10 lakhs) or 20%(above 10 lakhs) ൽ നിന്നും 2% ആക്കി കുറച്ചു.

● ലിബറലയിസ്ഡ് റെമിറ്റൻസ് സ്കീം(LRS) മുഖേനയുള്ള എഡ്യൂക്കേഷൻ, അതുപോലെ മെഡിക്കൽ ട്രീറ്റ്മെന്റ് എന്നിവയുമായി ബന്ധപെട്ടു ബാങ്കുകൾ (10 ലക്ഷത്തിനു മുകളിൽ) പിടിച്ചിരുന്ന TCS നിരക്ക് 5% ത്തിൽ നിന്നും 2% ആക്കി കുറച്ചു.

● ലോവർ ഡിഡക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഫോം 13 ഫയൽ ചെയ്യേണ്ട ആവശ്യമില്ല,പകരം AI ടെക്നോളജി ഉപയോഗിച്ച് സർട്ടിഫിക്കറ്റ് നൽകപ്പെടുന്നതായിരിക്കും.

● ഇൻകം ടാക്സ് ഓഡിറ്റ് അല്ലാത്ത ബിസിനെസ്സ് ഇൻകം ഉൾപ്പെട്ട റിട്ടേർന്നുകൾ (ITR3 ITR4) ഫയൽ ചെയ്യേണ്ട സമയ പരിധി 31st ജൂലൈ യിൽ നിന്നും 31st ഓഗസ്റ്റ് ലേക് നീട്ടി.

എന്നാൽ ITR1 ITR2 പോലുള്ള റിട്ടേർന്നുകളുടെ സമയപരിധി 31st ജൂലൈ തന്നെ ആയിരിക്കും.

● റിവൈസ്ഡ് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 31st മാർച്ച് വരെ നീട്ടി.(1000 or 5000 പിഴ അടക്കണ്ടതാണ്) എന്നാൽ ബിലേറ്റഡ് റിട്ടേൺ ഫയൽ ചെയ്യേണ്ട സമയപരിധി 31st ഡിസംബർ തന്നെയാകുന്നു.

● ഇൻകം ടാക്സ് ഓഡിറ്റ് സമയപരിധിക്കു ഫയൽ ചെയ്യാത്ത കേസുകളിൽ ലേറ്റ് ഫീസ് ഓട്ടോമാറ്റിക് സിസ്റ്റം വഴി ഈടാക്കുന്നതായിരിക്കും. ( Rs. 75000/- for one month delay , other cases Rs. 150,000/-)

▪︎ Tp ഓഡിറ്റ് കേസുകളിൽ ലേറ്റ് ഫീ ഒരുമാസത്തിനു 50,000 രൂപയും, മറ്റുള്ളവക്ക് 100,000 രൂപയുമാക്കി.(ഇതുവരെ പെനാൽറ്റി എന്ന പേരിൽ അറിയപ്പെട്ടത് ഇനി ലേറ്റ് ഫീ എന്ന പേരിൽ അറിയപ്പെടും)

● അപ്പീൽ കേസുകളിൽ മുൻകൂറായി അടക്കേണ്ട തുക 20% ത്തിൽ നിന്നും 10% ആക്കി കുറച്ചു.

● ജിഎസ്ടി നിയമവുമായി ബന്ധപെട്ടു കാര്യമായ മാറ്റങ്ങളോ മറ്റു ആനുകൂല്യങ്ങളോ ഒന്നും ഈ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

♤ തയ്യാറാക്കിയത്:-
Siraj Mannuparambil (GSTP)
Thasni Siraj (GSTP)

♡ Regards:-
♧ G S B C ♧
Gst Solution & Business Consultancy
Maranchery & Kanjirathani
Mob: 081368 92122
Mail: [email protected]

Address

IX/83 Maranchery
Ponnani
679581

Website

Alerts

Be the first to know and let us send you an email when Gst Solution & Business Consultancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share